Posted On
date_range Updated On
date_range ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം
ഗുവാഹതി: ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ചക്രവാളത്തില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിന് വെള്ളിയാഴ്ച ഉദയം. കലാപകലുഷിതമായ ഭൂതകാലത്തെ മറന്ന് 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിലെ ഗുവാഹതിയും അയല്‍സംസ്ഥാനമായ മേഘാലയയിലെ ഷില്ളോങ്ങും ഒരുങ്ങി. ഗെയിംസിന്‍െറ ഉദ്ഘാടന പ്രഖ്യാപനം ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റും വടക്കു-കിഴക്കന്‍ ഇന്ത്യയുടെ കലാരൂപങ്ങളും അരങ്ങേറും. പ്രധാനമന്ത്രി കായികതാരങ്ങളെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.