Posted On
date_range Updated On
date_range അടുത്തയാഴ്ച പരിശീലനം തുടങ്ങുമെന്ന് ജെയ്ഷ; ഒരുമാസം വിശ്രമം വേണമെന്ന് ഡോക്ടര്‍
ബംഗളൂരു: എച്ച്1 എന്‍1 പനിയില്‍നിന്ന് മുക്തയായിവരുന്ന ഒളിമ്പ്യന്‍ ഒ.പി. ജെയ്ഷ അടുത്തയാഴ്ച പരിശീലനത്തിനിറങ്ങും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ ഡോക്ടര്‍ ഒരുമാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചത്. 29ന് ബംഗളൂരുവിലെ ആശുപത്രി വിട്ട ജെയ്ഷ വയനാട്ടിലെ തൃശ്ശിലേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റിനും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുമായി ഒരുക്കം തുടങ്ങുകയാണെന്നും ജെയ്ഷ പറഞ്ഞു. ലഖ്നോയില്‍ ഈ മാസം 27 മുതല്‍ 30 വരെയാണ് ഓപണ്‍ അത്ലറ്റിക് മീറ്റ്. ഒരുമാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആരും നിര്‍ദേശിച്ചിട്ടില്ളെന്ന് ജെയ്ഷ പറഞ്ഞു. ഇപ്പോള്‍ മരുന്നുകള്‍ കഴിക്കുന്നുമില്ല.
അതേസമയം, ഒരുമാസത്തെ വിശ്രമത്തിനുശേഷമേ പരിശീലനത്തിനിറങ്ങാവൂവെന്ന് ജെയ്ഷയെ ഉപദേശിച്ചതായി ബംഗളൂരു സായ് സെന്‍ററിലെ ഡോ. സരള പറഞ്ഞു. റിയോ ഒളിമ്പിക്സില്‍ മാരത്തണിനിടെ അധികൃതര്‍ വെള്ളം തന്നില്ളെന്നും തളര്‍ന്നുവീണ താന്‍ മരണത്തിന്‍െറ വക്കിലത്തെിയെന്നും ജെയ്ഷ ആരോപിച്ചത് വന്‍വിവാദത്തിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമിടയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.