Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ മീറ്റ്: തീരുമാനം ചൊവ്വാഴ്ച
കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് കേരളത്തില്‍ നടത്തുന്ന കാര്യത്തില്‍ ചൊവ്വാഴ്ചയോടെ അന്തിമതീരുമാനമാവുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. കേരളത്തിലാണെങ്കില്‍ കോഴിക്കോട്ടാകും മേള നടക്കുക. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യുന്നതിന് കോഴിക്കോട്ടത്തെിയതായിരുന്നു അദ്ദേഹം. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എ.ഡി.പി.ഐ ജോണ്‍സ് പി. ജോണ്‍, ഡി.ഡി.ഇ (സ്പോര്‍ട്സ്) ചാക്കോ ജോസഫ്, സബ്കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.