ന്യൂഡൽഹി: ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിെൻറ ആദ്യദിനം മൂന്ന് സ്വർണവുമായി ഇന്ത്യൻ വ നിതകളുടെ മേധാവിത്വം. ദിവ്യ കഖ്രൻ (68 കി), പിങ്കി (55 കി) സരിത (59 കി) എന്നിവരാണ് സ്വർണമണിഞ ്ഞത്. ആദ്യ ദിനം നടന്ന അഞ്ചിൽ നാല് ഫൈനലുകളിലും ഇന്ത്യൻ വനിതകൾ ഇടംനേടി. 50 കി. വിഭാഗത് തിൽ നിർമല ദേവി വെള്ളികൊണ്ട് തൃപ്തിപ്പെട്ടെങ്കിലും 76 കി. വിഭാഗത്തിൽ കിരണിന് മെഡലൊന്നും നേടാനായില്ല.
മുമ്പ് സീനിയർ വനിതകളുടെ വിഭാഗത്തിൽ 2018ൽ കിർഗിസ്താനിൽ വെച്ച് നവ്ജോത് കൗറിലൂെട മാത്രമാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ സുവർണ പീഠത്തിൽ ഇടംപിടിച്ചത്. ലോക ജൂനിയർ ചാമ്പ്യനായ ജപ്പാെൻറ നറുഹ മത്സുയൂകിയെയാണ് ദിവ്യ മലർത്തിയടിച്ചത്. മംഗോളിയയുടെ ഡൽഗൻ ബോലോർമയെ 2 -1ന് തോൽപിച്ചാണ് ടൂർണമെൻറിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയായി പിങ്കി മാറിയത്.
മംഗോളിയയുടെ ബാറ്റസ്റ്റെഗ് അറ്റ്ലാൻറ സെറ്റ്സെഗിനെയാണ് സരിത കലാശക്കളിയിൽ തോൽപിച്ചത്. കരുത്തരായ ചൈനീസ്, കൊറിയൻ താരങ്ങളുടെ അഭാവത്തിലും ജപ്പാെൻറ മുൻനിര താരങ്ങൾ വിട്ടുനിൽക്കുകയും ചെയ്ത വേളയിലാണ് ഇന്ത്യയുടെ മെഡൽവേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.