ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പ്: രണ്ടു സ്വര്‍ണംകൂടി; ഇന്ത്യ രണ്ടാമത്

ഗബാല (അസര്‍ബൈജാന്‍): ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. പുരുഷ വിഭാഗം 25 മീ. റാപിഡ് ഫയര്‍ പിസ്റ്റളില്‍ ഋഷിരാജ് ബാരറ്റ്, 10മീ. എയര്‍ റൈഫ്ള്‍ ടീം വിഭാഗത്തില്‍ പ്രതിക് ബോസ്, അര്‍ജുന്‍ ബബുത എന്നിവര്‍കൂടി മെഡലണിഞ്ഞതോടെ ഇന്ത്യയുടെ സ്വര്‍ണവേട്ട ആറായി. നാലു വെള്ളി, എട്ടു വെങ്കലം എന്നിങ്ങനെ 18 മെഡലുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമത്തെി. 10 സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്. അര്‍ജുന്‍ ബാബുത വ്യക്തിഗത വെങ്കലം നേടി.

50 മീ. പിസ്റ്റളില്‍ അന്‍മല്‍, നിശാന്ത് ഭരദ്വാജ്, അര്‍ജുന്‍ ദാസ് ടീം വെള്ളിയും വനിതാ 10 മീ. എയര്‍ റൈഫ്ള്‍ ടീം ഇനത്തില്‍ വെങ്കലവും സ്വന്തമാക്കി. വെള്ളിയാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ സമാപനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.