ജാവലിന്‍: നീരജിന് വെള്ളി; ഒളിമ്പിക്സ് യോഗ്യതയില്ല

ന്യൂഡല്‍ഹി: പോളണ്ടിലെ വാഴ്സോയില്‍ നടന്ന സിഗ്മണ്ട സെലസ്ത മെമ്മോറിയല്‍ അത്ലറ്റിക്സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രക്ക് വെള്ളി. പക്ഷേ, ഒളിമ്പിക്സ് യോഗ്യത നേടാനായില്ല. 79.73 മീറ്റര്‍ എറിഞ്ഞാണ് 19കാരനായ നീരജ് വെള്ളി നേടിയത്. അടുത്ത ശ്രമത്തില്‍ 81 മീറ്റര്‍ എറിഞ്ഞെങ്കിലും ഫൗളായി. 83.50 മീറ്റര്‍ എറിഞ്ഞ പോളണ്ടിന്‍െറ ഗ്രെസസ്കിനാണ് സ്വര്‍ണം. 83 മീറ്ററാണ് ജാവലിന്‍ ത്രോയിലെ ഒളിമ്പിക്സ് മാര്‍ക്ക്. സാഫ് ഗെയിംസില്‍ 82.23 എറിഞ്ഞ് സ്വര്‍ണമണിഞ്ഞ നീരജിന് മികച്ച വ്യക്തിഗത പ്രകടനത്തിനൊപ്പമത്തൊന്‍ കഴിഞ്ഞില്ല. വനിതകളില്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേതാവ് അനുറാണി വെള്ളി നേടി. പക്ഷേ, ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കില്‍നിന്നും ആറു മീറ്റര്‍ പിന്നിലായിരുന്നു (56.27മീ) സ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.