ഗുസ്തിയില്‍ ഹര്‍ദീപും ഒളിമ്പിക്സിന്

അസ്താന (കസാഖ്സ്താന്‍): യോഗേശ്വര്‍ ദത്തിന് പിന്നാലെ ഇന്ത്യക്ക് ഗുസ്തിയില്‍ മറ്റൊരു ഒളിമ്പിക്സ് ബെര്‍ത്ത്. ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 98 കിലോ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഫൈനലിലത്തെിയ ഹര്‍ദീപാണ് റിയോയിലേക്ക് ടിക്കറ്റ് നേടിയത്.2004ല്‍ മൗസം ഖത്രിക്ക് ശേഷം ഇന്ത്യയുടെ ഗ്രീക്കോ-റോമന്‍ സ്റ്റൈല്‍ താരം യോഗ്യത നേടുന്നത് ഇതാദ്യമാണ്. ഹെവിവെയ്റ്റില്‍ ആദ്യമായാണ് ഇന്ത്യയുടെ ഒളിമ്പിക് പ്രവേശം.
ചൈനയുടെ ഡി സിയാവോയാണ് ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ ഹര്‍ദീപിന്‍െറ എതിരാളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.