???????????????? ??????? ???????? ?????? ????????? ?????? ???????? ????????? ???????????

നികുതിവെട്ടിപ്പ്; മെസ്സി കോടതിയില്‍ ഹാജരായി

ബാഴ്സലോണ: നികുതിവെട്ടിപ്പു കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കോടതിയില്‍ ഹാജരായി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യമായാണ് മെസ്സി കോടതിയില്‍ ഹാജരാവുന്നത്. താരവും പിതാവ് ജോര്‍ജ് മെസ്സിയും ചേര്‍ന്ന് 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്നാണു കേസ്. തിങ്കളാഴ്ച ആരംഭിച്ച വിചാരണ നടപടികളില്‍ ആദ്യ മൂന്നു ദിവസവും ഹാജരാവാതിരുന്ന മെസ്സി വ്യാഴാഴ്ചയാണ് പിതാവിനൊപ്പം ബാഴ്സലോണ കോടതിയില്‍ ഹാജരായത്. മെസ്സിയുടെ മുന്‍ നികുതി ഉപദേഷ്ടാക്കള്‍ ബുധനാഴ്ച താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു. മെസ്സി തന്‍െറ സാമ്പത്തിക കാര്യങ്ങള്‍ ഒരിക്കലും സ്വയം കൈകാര്യം ചെയ്തിരുന്നില്ളെന്ന് അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പിതാവ് ജോര്‍ജ് മെസ്സിയാണു താരത്തിന്‍െറ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും താരത്തിനു സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച് അറിവില്ളെന്നുമാണ് മെസ്സിയുടെ അഭിഭാഷകര്‍ തുടക്കം മുതല്‍ വാദിച്ചിരുന്നത്.
വെള്ളിയാഴ്ച ഇരുഭാഗത്തിന്‍െറയും അവസാന വാദം കേള്‍ക്കാനിരിക്കെ ജോര്‍ജ് മെസ്സി കോടതിയില്‍ എന്ത് ബോധിപ്പിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മെസ്സിയും പിതാവും രണ്ടു കൊല്ലത്തോളം അകത്തുകിടക്കേണ്ടിവരും. ഒപ്പം വെട്ടിച്ച നികുതിയുടെ തത്തുല്യ സംഖ്യ പിഴയടക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.