ഗണേശന്‍ ടേബ്ള്‍ ടെന്നിസ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ റഫറി

തിരുവനന്തപുരം: ഇന്‍റര്‍നാഷനല്‍ റഫറിയും ടേബ്ള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) കോമ്പറ്റീഷന്‍ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശന്‍ നീലകണ്ഠ അയ്യര്‍ 2016ല്‍ അന്താരാഷ്ട്രതലത്തിലെ അഞ്ച് മത്സരങ്ങളുടെ പ്രധാന റഫറിയാകും.ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് റഫറിഷിപ് കിട്ടുന്നത്. 1991ലാണ് ഇതിനുമുമ്പ് ഇന്ത്യയില്‍നിന്നുള്ളയാള്‍ റഫറിയായത്.

ദേശീയതലത്തില്‍ 1998 മുതല്‍ മത്സര നിയന്ത്രണരംഗത്തുള്ള ഗണേശന്‍ 2009 മുതല്‍ തുടര്‍ച്ചയായി ഇന്‍റര്‍നാഷനല്‍ ടേബ്ള്‍ ടെന്നിസ് ഫെഡറേഷന്‍ (ഐ.ടി.ടി.എഫ്) കോമ്പറ്റീഷന്‍ മാനേജരായും റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യയിലെ മിക്ക മത്സരത്തിലും പങ്കെടുത്തു. 2011 മുതല്‍ ഇന്ത്യയിലെ റാങ്കിങ് ടൂര്‍ണമെന്‍റുകളില്‍ ഒഫിഷ്യലാണ്. വിവിധ ടെക്നിക്കല്‍ കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഫിസറായ വി. മീനാക്ഷിയാണ് ഭാര്യ. മകള്‍: തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി സൗമ്യ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.