ഭാരോദ്വഹനം: ചൈനക്ക് ഒരു വര്‍ഷത്തെ വിലക്കിന് സാധ്യത

ബുഡാപെസ്റ്റ്: ഉത്തേജക മരുന്നടിയുടെ പേരില്‍ ചൈനയുടെ ഭാരോദ്വഹന ടീമിന് ഒരു വര്‍ഷത്തെ വിലക്കിന് സാധ്യത. 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് മുതലുള്ള സാമ്പിളുകള്‍ മൂന്നുവട്ടം പരിശോധിച്ചപ്പോഴും മരുന്നടി തെളിഞ്ഞിരുന്നു.   സംശയമുനയിലുള്ള താരങ്ങളുടെ മരുന്നടി തെളിയുകയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഈ താരങ്ങളെ അയോഗ്യരാക്കുകയും ചെയ്താല്‍ ചൈന ടീമിനെ താല്‍ക്കാലികമായി വിലക്കും. റിയോ ഒളിമ്പിക്സില്‍ ചൈന അഞ്ച് സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയിരുന്നു. വിലക്ക് നേരിടുന്ന ബെലറൂസ്, കസാഖ്സ്താന്‍ എന്നീ ടീമുകള്‍ക്ക് പുറമെ യുക്രെയ്നെയും അസര്‍ബൈജാനെയും ഒരു വര്‍ഷത്തേക്ക് വിലക്കുമെന്ന് ലോക വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.