സയ്യിദ് മോദി ബാഡ്മിന്റൺ കിരീടവുമായി ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും
ലഖ്നോ: സയ്യിദ് മോദി ഇന്റർ നാഷനൽ സൂപ്പർ 300 ബാഡ്മിന്റൺ കിരീടം നിലനിർത്തി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. വനിത ഡബ്ൾസ് ഫൈനലിൽ ജപ്പാന്റെ കഹോ ഒസാവ-മെയ് ടനാബെ കൂട്ടുകെട്ടിനെയാണ് മലയാളിയായ ട്രീസയും ഇതിഹാസതാരം പുല്ലേല ഗോപിചന്ദിന്റെ മകളായ ഗായത്രിയും ചേർന്ന് തോൽപിച്ചത്. സ്കോർ: 17-21, 21-13, 21-15. അതേസമയം, ഇന്ത്യയുടെ മറ്റൊരു കിരീട പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പുരുഷ സിംഗ്ൾസ് റണ്ണറപ്പായി.
നിലവിലെ ജേതാക്കളായ ട്രീസയും ഗായത്രിയും ആദ്യ ഗെയിം 17-21ന് അടിയറവ് വെച്ചശേഷം ശക്തമായി തിരിച്ചുവന്ന് കിരീടം ചൂടുകയായിരുന്നു. എന്നാൽ, ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ജേസൻ ഗുനാവന് മുന്നിൽ കീഴടങ്ങി. സ്കോർ: 16-21, 21-8, 20-22. കഴിഞ്ഞ എട്ട് വർഷമായി ശ്രീകാന്തിന് കിരീടങ്ങളൊന്നുമില്ല. 2017ലെ ഫ്രഞ്ച് ഓപണിലാണ് ഒടുവിൽ ജേതാവായത്. ഇക്കഴിഞ്ഞ മലേഷ്യ മാസ്റ്റേഴ്സിൽ ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.