Posted On
date_range Updated On
date_range സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരിെൻറ റിയാസ്
പട്ടാമ്പി: സന്തോഷ് ട്രോഫി ടൂർണമെൻറിൽ പന്തുതട്ടാൻ വിളയൂർ സ്വദേശിയും. വിളയൂർ കണ്ടേങ്കാവിലെ മുഹമ്മദ് റിയാസിനാണ് കർണാടക സംസ്ഥാന ടീമിനു വേണ്ടി ബൂട്ട് കെട്ടാനുള്ള അവസരം കൈവന്നത്. കണ്ടേങ്കാവ് ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ താരമായ മുഹമ്മദ് റിയാസ് തിരൂർ കൂട്ടായി മൗലാന ഫുട്ബാൾ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. കർണാടക യേനപ്പോയ ഡീംഡ് യൂനിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിയും യേനപ്പോയ എഫ്.സി മംഗലൂരുവിെൻറ ഫോർവേഡ് താരവുമാണ്. ബിരുദ പഠനത്തിനിടെയാണ് സന്തോഷ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.