ആറ്റിങ്ങലിൽ നടന്ന ജില്ല സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയ
മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ജിൽഷ ജിനിൽ
സ്വപ്നം കണ്ടു; സ്വർണം നേടി
ആറ്റിങ്ങൽ: സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ മകളെ അനുവദിച്ചപ്പോൾ അവൾ വളരുകയാണ് സംസ്ഥാനത്തെ ഭാവി കായികതാരമായി. കാസർകോട് നഗരത്തിലെ ലോഡിങ് തൊഴിലാളി ജിനിലിന്റെയും ജോമിയുടെയും മകളാണ് ജിൽഷ ജിനിൽ. ഓട്ട മത്സരം ഉൾപ്പെടെ കായിക ഇനങ്ങളോട് ജിൽഷക്ക് വലിയ താൽപര്യമായിരുന്നു.
ഓട്ട മത്സരങ്ങളിൽ പങ്കെടുക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹം. മകളുടെ ആഗ്രഹങ്ങളെ സാഹചര്യങ്ങൾ പറഞ്ഞ് തടസപ്പെടുത്താതെ ലഭ്യമായ സൗകര്യങ്ങളിലേക്ക് വഴികാട്ടുകയാണ് ലോഡിങ് തൊഴിലാളിയായ പിതാവ് ചെയ്തത്. അത് വെറുതെയായില്ല. ജില്ല സ്കൂൾ കായികമേളയിൽ 100 മീറ്റർ ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ജിൽഷ സ്വർണം നേടി. സംസ്ഥാന കായികമേളയിലേക്ക് പ്രവേശനവും ഉറപ്പാക്കി. പ്ലസ് വൺ വിദ്യാർഥിനിയായ ജിൽഷ, ജി.വി.രാജയെ പ്രതിനിധീകരിച്ചാണ് ജില്ല കായികമേളയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.