പി. ​ഫാ​ത്തി​മ റി​സ് ല

മലപ്പുറത്തുനിന്നെത്തി; ഫാത്തിമ റിസ്ല രണ്ട് സ്വർണം എറിഞ്ഞെടുത്തു

നീ​ലേ​ശ്വ​രം: ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട​സ്വ​ര്‍ണ​വു​മാ​യി കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി പി. ​ഫാ​ത്തി​മ റി​സ് ല. ​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലു​മാ​ണ് ഫാ​ത്തി​മ പൊ​ന്ന​ണി​ഞ്ഞ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മ ചെ​റു​വ​ത്തൂ​ര്‍ മ​യ്യി​ച്ച​യി​ലെ കെ.​സി. ത്രോ​സ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന ജൂ​നി​യ​ര്‍ മീ​റ്റി​ലെ അ​ണ്ട​ര്‍-16​ലെ റി​സ്ല​യു​ടെ മി​ന്നും​പ്ര​ക​ട​നം ക​ണ്ട കോ​ച്ച് കെ.​സി. ഗി​രീ​ഷ് കെ.​സി ത്രോ​സി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വാ​സി​യാ​യ മൊ​യ്തീ​ന്‍ സു​ള്‍ഫി​ക്ക​റി​ന്റെ​യും ന​സീ​മ​യു​ടെ​യും മ​ക​ളാ​ണ്.

Tags:    
News Summary - Golden Throws from Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.