Posted On
date_range Updated On
date_range ഇന്ത്യക്ക് പത്താം സ്വർണം; രവികുമാർ ദഹിയക്ക് മെഡൽ
ബിർമ്മിങ്ഹാം: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് രവികുമാർ ദഹിയക്ക് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വർണം. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം.
ഒളിമ്പിക്സിൽ ലോക ചാമ്പ്യനായ സൗർ ഉഗേവിനോട് 7-4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ സുശീൽ കുമാർ ഗുസ്തിയിൽ മെഡൽ നേടിയ ശേഷം ഈയിനത്തിൽ മെഡൽ നേടുന്ന താരമായിരുന്നു ദഹിയ.
അതേസമയം, ലോക ജൂനിയർ ചാമ്പ്യൻ പൂജ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.