Posted On
date_range Updated On
date_range പ്രൈം വോളിബാൾ ലീഗ്: അഹമ്മദാബാദ് ഡിഫൻഡേഴ്‌സിന് ജയം
ചെന്നൈ: പ്രൈം വോളിബാൾ ലീഗിന്‍റെ മൂന്നാം സീസണിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സിന് തകർപ്പൻ തുടക്കം. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ -15–10, 15–11, 15–12.
അഹമ്മദാബാദിന്റെ എ. മുത്തുസാമിയാണ് കളിയിലെ താരം. ആദ്യ സെറ്റിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും ക്യാപ്‌റ്റൻ മുത്തുസാമിയുടെ തകർപ്പൻ പ്രകടനത്തിലൂടെ അഹമ്മദാബാദ് കളംപിടിക്കുകയായിരുന്നു. ആർ. അംഗമുത്തു, എസ്. നന്ദഗോപാൽ, മാക്‌സ് സെനിക എന്നിവരും മികച്ച കളിയാണ് അഹമ്മദാബാദിനായി പുറത്തെടുത്തത്.
വെള്ളിയാഴ്ച രാത്രി 8.30ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടും. രാത്രി 6.30ന് നടക്കുന്ന ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്‌സ് ഡൽഹി തൂഫാൻസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.