Posted On
date_range Updated On
date_range ശ്രീശങ്കർ ഡയമണ്ട് ലീഗ് ഫൈനലിനില്ല; പിന്മാറ്റം ഏഷ്യന്‍ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ
ന്യൂഡല്‍ഹി: സെപ്റ്റംബർ 16ന് യു.എസിലെ യൂജീനിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽനിന്ന് ഇന്ത്യയുടെ മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ പിന്മാറി. ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ ശ്രീശങ്കര്‍, ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് യൂജീൻ യാത്ര റദ്ദാക്കിയത്. ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍നിന്ന് പിന്മാറിയ വിവരം ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക പേജിലൂടെ അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇയ്യിടെ സൂറിക് ഡയമണ്ട് ലീഗില്‍ 7.99 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനം നേടിയിരുന്നു പാലക്കാട്ടുകാരൻ. പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബർ 23ന് ചൈനയിലെ ഹാങ്ഷൂവില്‍ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.