കോട്ടയം: സ്റ്റേറ്റ് പവർലിഫിറ്റിങ്ങ് അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ പവർലിഫിറ്റിങ്ങ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസിക് ബെഞ്ച് പ്രസ്സ് മത്സരത്തിൽ സോളമൻ തോമസ് ഒന്നാം സ്ഥാനം നേടി. ആലപ്പുഴ എസ്ഡിവി സെന്റിനറി ഓഡിറ്റോറിയത്തിൽ ഡിസംബർ 11ന് നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് രണ്ട് 93 കിലോ വിഭാഗത്തിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ചാണ് വിജയം നേടിയത്.
കഴിഞ്ഞ ജൂലൈ 30ന് ഫോർട്ട് കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും സോളമന് വെള്ളി മെഡൽ കിട്ടിയിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രാൻന്റ് മാസ്റ്റർ 100 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു.
അടുത്ത വർഷം ജനുവരി പതിനഞ്ച് മുതൽ ഇരുപത് വരെ മഹാരാഷ്ട്രയിൽ ഔറംഗബാദിൽ നടക്കുന്ന ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ സോളമൻ തോമസ് കേരളത്തെ പ്രതിനിധീകരിക്കും. പവർലിഫ്റ്റിങ് ഇന്ത്യൻ ചാമ്പ്യനും പലതവണ സ്ട്രോങ്മാൻ പട്ടവും ലഭിച്ചിട്ടുള്ള തിരുവനന്തപുരത്തിന്റെ ബിജിൻ സാങ്കി ആണ് ഇദ്ദേഹത്തിന്റെ പവർലിഫ്റ്റിങ് പരിശീലകൻ.
കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ് സോളമൻ തോമസ്. അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ക്രിസ്റ്റി ആണ് ഭാര്യ. ബിസിഎം കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനി സൂസനും ഗിരിദീപം സെൻട്രൽ സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥി ഗബ്രിയേലും ആണ് മക്കൾ.
കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിലെ മുഖ്യപരിശീലകനാണ് സോളമൻ തോമസ്. പവർലിഫ്റ്റിങ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഡോ. വിയാനി ചാർളിയുടെ പൂർണ പിന്തുണ തന്റെ വിജയത്തിന്റെ പിന്നിൽ ഉണ്ടെന്ന് സോളമൻ തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.