സോളമൻ തോമസിന് സംസ്ഥാന ബെഞ്ച്പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണം

കോട്ടയം: തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് ബെഞ്ച്പ്രസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കോട്ടയം ജില്ലക്കായി മത്സരിച്ച  സോളമൻ തോമസിന് ഒന്നാം സ്ഥാനം. ഒക്ടോബർ പതിനേഴിന് നടന്ന മത്സരത്തിൽ മാസ്റ്റേഴ്സ്2, 93കിലോ വിഭാഗത്തിൽ ആണ് സോളമൻ മത്സരിച്ചത്.

കളത്തിപ്പടിയിൽപ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിന്റെ ഉടമയും പരിശീലകനുമായ സോളമൻ തോമസ് ജിം തുടങ്ങി 20 മാസം കൊണ്ട് സംസ്ഥാന തലത്തിൽ മൂന്ന് സ്വർണ്ണവും ഒരു വെള്ളി മെഡലും നേടിയത്.

സെപ്തംബർ 23ന് കണ്ണൂരിൽ നടത്തിയ കേരള സ്റ്റേറ്റ് മെൻ ആന്റ് വുമൺ ക്ലാസിക്ക് പവർലിഫ്റ്റിങ് മത്സരത്തിലും 2022 ഡിസംബർ 11ന് ആലപ്പുഴയിൽ പവർലിഫ്റ്റിങ് അസോസിയേഷന്റെ കേരള സ്റ്റേറ്റ് ക്ലാസിക് ബെഞ്ച്പ്രസ്സ്  മത്സരത്തിൽ സ്വർണം നേടിയിരുന്നു.

2022 ജൂലൈ 30ന് ഫോർട്ട്  കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിങ്  ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും  നേടി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലും സ്വർണ മെഡൽ നേടി.

തിരുവനന്തപുരത്ത് മാധ്യമ സ്ഥാപനത്തിൽ   ജോലി ചെയ്തിരുന്നപ്പോൾ  ജില്ലാതലത്തിൽ നടത്തിയ ശരീരസൗന്ദര്യ മത്സരത്തിൽ രണ്ടു തവണ ചാംപ്യൻനായിട്ടുള്ള സോളമൻ തോമസ് സ്കൂൾ - കോളജ് പഠന കാലത്ത് സംസ്ഥാന ഗുസ്തി മത്സരത്തിൽ നാലു തവണ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. പവർലിഫ്റ്റിങ് ഇന്ത്യൻ ചാമ്പ്യനുംസ്ട്രോങ്മാനുമായ ബിജിൻ സാങ്കി തിരുവനന്തപുരമാണ്  പരിശീലകൻ.

കളത്തിൽപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ്. അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ക്രിസ്റ്റിയാണ് ഭാര്യ. ബി.സി.എം കോളജ് മൂന്നാം വർഷം വിദ്യാർഥിനി സൂസനും, ഗിരിദീപം സ്കൂൾ പ്ളസ് ടു വിദ്യാർഥി ഗബ്രിയേലും മക്കൾ.

അടുത്ത മാസം നവംബറിൽ ബംഗളൂരുവിൽ നടക്കുന്ന ദേശീയ ബെഞ്ച്പ്രസ്സ് ചാംപ്യൻഷിപ് മത്സരത്തിൽ കേരളത്തിനു വേണ്ടി മെഡൽ നേടണമെന്നാണ് ഈ 51കാരന്‍റെ ആഗ്രഹം. 26 വർഷം മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം കേരളത്തിൽ ഹെൽത്ത് ക്ലബ് (ജിം) തുടങ്ങിയ ആദ്യ വ്യക്തിയാണ് സോളമൻ തോമസ്.

Tags:    
News Summary - Solomon Thomas again wins gold in state bench press championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.