കെ.എൻ. റിയാസ്, അബിത് ബെൻ ജോസഫ്, സർഫാസ്
Posted On
date_range Updated On
date_range സോഫ്റ്റ്ബാൾ: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
തിരുവനന്തപുരം: ജപ്പാനിൽ ജൂൺ 23 മുതൽ 24 വരെ നടക്കുന്ന അണ്ടർ 18 ഏഷ്യ കപ്പിൽ ആലപ്പുഴ മുഹമ്മ സ്വദേശിയും കാതോലിക്കേറ്റ് കോളജ് വിദ്യാർഥിയുമായ അബിത് ബെൻ ജോസഫ്, തൃശൂർ സ്വദേശിയും സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ കെ.എൻ. റിയാസ് എന്നിവർ ഇടം നേടി.
25 മുതൽ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് പുരുഷ വിഭാഗത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥിയുമായ സർഫാസും ദേശീയ ടീമിലെത്തി. കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസനാണ് ഇന്ത്യൻ പുരുഷ ടീം മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.