രവീന്ദർ സിങ്
Posted On
date_range Updated On
date_range ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്: രവീന്ദർ സിങ്ങിന് സ്വർണം; ഇളവേനിലിന് വെങ്കലം
കൈറോ: ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രവീന്ദർ സിങ്ങിന് സ്വർണം. 50 മീറ്റർ ഫ്രീ പിസ്റ്റൾ വിഭാഗത്തിലാണ് 29കാരൻ ഒന്നാമതെത്തിയത്. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവാൻ വെങ്കലം നേടി.
രവീന്ദർ സിങ്ങിന്റെ കരിയറിലെ മികച്ച നേട്ടമാണിത്. 2023ൽ ബാകുവിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു ഈ ജമ്മു-കശ്മീർ സ്വദേശി. 569 പോയന്റുമായാണ് രവീന്ദർ സിങ്ങിന്റെ സുവർണനേട്ടം. ദക്ഷിണ കൊറിയയുടെ കിം ച്യോങ്യോങ് വെള്ളിയും നിഷ്പക്ഷ അത്ലറ്റ് അരിസ്റ്റാർക്കോവ് വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.