എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ 

കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം; എൽദോസ് പോളിന് 20 ലക്ഷം

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു.

വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കർ, എം. ശ്രീശങ്കർ, പി.ആർ. ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.

നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സിൽ ശ്രദ്ധേയ പങ്കാളിത്തം കാഴ്ചവെച്ച എസ്.എൽ. നാരായണന് അഞ്ച് ലക്ഷം രൂപയും പാരിതോഷികമായി അനുവദിക്കും.

എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, എം. ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വോട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽനിന്ന് നാല് ഒഴിവുകൾ നീക്കിവെച്ച് നിയമനം നൽകാനും തീരുമാനിച്ചു.

Tags:    
News Summary - Prizes for Commonwealth Games winners Eldho Paul, Abdulla Aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.