അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ്-​കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

പ്രൈം വോളിബാൾ: കൊല്‍ക്കത്തയെ വീഴ്ത്തി അഹ്മദാബാദ്

ചെന്നൈ: പ്രൈം വോളിബാൾ ലീഗിൽ അഹ്മദാബാദ് ഡിഫൻഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യ സീസണിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അഹ്മദാബാദ് തോൽപിച്ചത്. സ്‌കോര്‍: 15-13, 15-9, 15-6.

ആദ്യ സെറ്റില്‍ മാത്രം മികച്ച പ്രകടനം നടത്തിയ കൊൽക്കത്ത പിന്നീട് പിറകോട്ട് പോയി. മൂന്നാം സെറ്റില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു ടീം. നന്ദഗോപാലാണ് കളിയിലെ താരം. ജയത്തോടെ നാലു പോയന്റുമായി അഹ്മദാബാദ് ആദ്യ സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്തയുടെ തുടര്‍ച്ചായ രണ്ടാം തോൽവിയാണിത്. ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.