പ്രൈം വോളിയിൽ ചെന്നൈക്കെതിരെ പോയന്റ് നേടിയ മുംബൈ ടീമിന്റെ ആഹ്ലാദം

പ്രൈം വോളി: മാറ്റുകൂട്ടി മെറ്റിയോർസ്

ബംഗളൂരു: പ്രൈം വോളിബാള്‍ ലീഗില്‍ മുംബൈ മെറ്റിയോർസിന് ഏകപക്ഷീയമായ അഞ്ചു സെറ്റിന്റെ തകർപ്പൻ ജയം. കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ രണ്ടാം ജയം തേടിയിറങ്ങിയ ചെന്നൈ ബ്ലിറ്റ്‌സിനെ നിലം തൊടാൻ അനുവദിക്കാതെയാണ് മുംബൈ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 15-14, 15-6, 15-11, 15-12, 15-9.

5-0ത്തിന് ജയിച്ചതോടെ ഒരു ബോണസ് പോയന്റടക്കം മൂന്നു പോയന്റും ലീഗിലെ കന്നിക്കാരായ മുംബൈ നേടി. മലയാളി താരം അനു ജെയിംസാണ് കളിയിലെ കേമൻ. ആദ്യ സെറ്റിൽ കടുത്ത വെല്ലുവിളിയുയർത്തിയ ചെന്നൈ പിന്നീട് തീർത്തും നിറം മങ്ങി. രണ്ടാം സെറ്റ് അനായാസമായാണ് മുംബൈ സ്വന്തമാക്കിയത്. അവസാന സെറ്റുകളില്‍ അരവിന്ദനൊരുക്കിയ പന്തില്‍ സ്‌പൈക്കുകള്‍ തീര്‍ത്ത ബ്രാന്‍ഡനും അനുവും കളി മുംബൈക്ക് കൂടുതല്‍ അനുകൂലമാക്കി.

മലയാളി ലിബറോ രതീഷിന്റെ മനോഹരമായ പാസുകളും മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചു. ആദ്യ മത്സരത്തില്‍ മുംബൈ കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തുനിന്ന് മുംബൈ രണ്ടാം സ്ഥാനത്തേക്കും കുതിച്ചു. ശനിയാഴ്ച എട്ടാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും.

Tags:    
News Summary - Prime Volley: Meteors Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.