Posted On
date_range Updated On
date_range 3000 മീറ്റർ സ്റ്റീപ്ൾചേസിൽ പുതിയ ഇന്ത്യൻ സമയം
ന്യൂഡൽഹി: 3000 മീറ്റർ സ്റ്റീപ്ൾചേസ് ഒമ്പതു മിനിറ്റിൽ താഴെ സമയത്ത് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയായി പരുൾ ചൗധരി. ലോസ് ആഞ്ജലസ് ജാക്ക് കെംപ് സ്റ്റേഡിയത്തിൽ നടന്ന സൗണ്ട് റണ്ണിങ് സൺസെറ്റ് ടൂറിൽ 8:57.19 മിനിറ്റിലാണ് മത്സരം പൂർത്തിയാക്കിയത്. 2016ലെ ന്യൂഡൽഹി ഗ്രാൻഡ്പ്രീയിൽ തമിഴ്നാട്ടുകാരി സൂര്യ ലോകനാഥൻ കുറിച്ച 9:04.5 മിനിറ്റ് ദേശീയ റെക്കോഡ് തകർന്നു. ചൈനയുടെ വുഗാ ഹെക്കും അമേരിക്കയുടെ ഫിയോന ഒകീഫിക്കും പിന്നിൽ മൂന്നാമതെത്തി പരുൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.