'സ്​പോർട്​സ്​ ഐക്യമാണ്​ പഠിപ്പിക്കുന്നത്​'; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നീരജ്​ ചോപ്ര, പിന്തുണച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാകിസ്​താൻ ജാവലിങ്​ താരം അർഷാദ്​ നദീം തന്‍റെ ജാവലിനിൽ കൃത്രിമം കാണിച്ചെന്ന പ്രചാരണങ്ങൾ തള്ളി ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവ്​ നീരജ്​ ചോപ്ര. ​കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ നീരജ്​ ചോപ്ര പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച്​ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്തമാക്കി നീരജ്​ ചോപ്ര എത്തിയത്​. സംഘ്​പരിവാർ അനുകൂല മാധ്യമങ്ങളും അക്കൗണ്ടുകളുമായിരുന്നു വിദ്വേഷ പ്രചാരണത്തിന്​ പിന്നിൽ.

ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയിലൂടെ നീരജ്​ ചോപ്ര പറഞ്ഞതിങ്ങനെ: ''മത്സരത്തിന്​ മുമ്പ്​ എല്ലാ മത്സരാർഥികളും അവരുടെ ജാവലിനുകൾ ഒഫീഷ്യൽസിനെ ഏൽപിക്കണം. ഇങ്ങനെ പരിശോധിച്ചെത്തുന്ന ജാവലിൻ ഏതു മത്സരാർഥിക്കും ഉപയോഗിക്കാം. എന്‍റെ ജാവലിൻ വെച്ച്​ പാക്​ താരം തയാറെടുപ്പ്​ നടത്തിയത്​ അങ്ങനെയാണ്​. എന്‍റെ ഉൗഴം വന്നപ്പോൾ ജാവലിൻ ഞാൻ ആവശ്യപ്പെടുകയും അദ്ദേഹം തിരികെ നൽകുകയും ചെയ്​തു'' -നീരജ്​ വ്യക്തമാക്കി. നീരജും അർഷാദും സുഹൃത്തുക്കളാണ്​.

''എന്‍റെ പേര്​ നിങ്ങളുടെ താൽപര്യങ്ങൾക്കും സ്ഥാപിത അജണ്ടകൾക്കും വേണ്ടി ഉപയോഗിക്കരുതെന്ന്​ ഞാൻ അപേക്ഷിക്കുന്നു. ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ്​ സ്​പോർട്​സ്​ ഞങ്ങളെ പഠിപ്പിക്കുന്നത്​. എന്‍റെ ചില പ്രസ്​താവനകളിൽ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങൾ എന്നെ നിരാശപ്പെടുത്തുന്നു'' -നീരജ്​ ചോപ്ര ​ട്വീറ്റ്​ ചെയ്​തു. നീരജിന്‍റെ ട്വീറ്റ്​ പങ്കിട്ട്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും എത്തി.


Tags:    
News Summary - Neeraj Chopra hits out at those targeting Pak athlete Arshad Nadeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.