ദോഹ: 90 മീറ്റർ എന്ന മാജിക് ദൂരത്തിലേക്ക് ജാവലിൻ പായിച്ച ഇന്ത്യയുടെ ഒളിമ്പിക് ലോകചാമ്പ്യൻ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം.
ദോഹ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് ജാവലിൻ ത്രോയിൽ 90.23 മീറ്റർ കുറിച്ച് പുതിയ ദേശീയ റെക്കോഡ് സ്വന്തം പേരിൽ കുറിച്ചു. ലീഗിലെ മൂന്നാം ശ്രമത്തിലാണ് നീരജ് കരിയറിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്. അതേസമയം, ജർമനിയുടെ ജൂലിയൻ വൈബർ 91.06 മീറ്റർ ദൂരവുമായി ഡയമണ്ട് ലീഗിൽ ഒന്നാമതെത്തി.
നീരജിന് രണ്ടാം സ്ഥാനമാണുള്ളത്. ആദ്യ ശ്രമത്തിൽ 88.44 മീറ്ററിൽ കണ്ടെത്തിയ ഇന്ത്യൻ താരം ദോഹയിലെ ദിവസം തന്റേതാക്കി തന്നെ തുടക്കം കുറിച്ചു. രണ്ടാം ശ്രമം ഫൗളായപ്പോൾ മൂന്നാം ശ്രമം കരിയറിലെ ഏറ്റവും വലിയ ദൂരത്തിൽതന്നെ ഫിനിഷ് ചെയ്തു.
അവസാന റൗണ്ടിൽ നീരജ് 88.20 മീറ്റർ എറിഞ്ഞപ്പോൾ വെബർ ഗോൾഡ് മെഡൽ നിർണയിച്ച ദൂരം കുറിച്ചു. മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെന എട്ടാം സ്ഥാനത്തായി. സ്വന്തം പേരിലുള്ള 89.94 മീറ്റർ എന്ന ദേശീയ റെക്കോഡ് ആണ് നീരജ് തിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.