പ്രൈം വോളിയിൽ മുംബൈ താരങ്ങളുടെ വിജയാഘോഷം
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് നാലാം തോല്‍വി. പൊരുതിക്കളിച്ചിട്ടും മുംബൈ മിറ്റിയോഴ്‌സിനോട് അഞ്ച് സെറ്റ് കളിയില്‍ തോറ്റു. സ്‌കോര്‍: 7-15, 15-7, 15-13, 15-8, 15-11.
തുടര്‍ച്ചയായ നാലാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടീമിന് 11 പോയിന്റായി. എ കാര്‍ത്തികാണ് കളിയിലെ താരം. അഞ്ച് കളി പൂര്‍ത്തിയാക്കിയ കൊച്ചി ഒമ്പതാമതാണ്. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് കൊച്ചിക്ക് അവശേഷിക്കുന്നത്. 19ന് കാലിക്കറ്റ് ഹീറോസുമായാണ് അടുത്ത മത്സരം. ആദ്യ സെറ്റില്‍ തകര്‍ന്നുപോയ കൊച്ചി അടുത്ത രണ്ട് സെറ്റുകളില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്.
പക്ഷേ, മിന്നുന്ന ഫോമിലുള്ള മുംബൈ നിര്‍ണായക ഘട്ടത്തില്‍ കളിപിടിക്കുകയായിരുന്നു. ഇന്ന് ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും കാലിക്കറ്റ് ഹീറോസും തമ്മില്‍ കളിക്കും. ആദ്യ നാല് കളിയും തോറ്റ കാലിക്കറ്റ് ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.