മാഗ്നസ് കാൾസൻ മത്സരത്തിനിടെ
Posted On
date_range Updated On
date_range മാസ്റ്റേഴ്സ് ചെസ്: കാൾസന് ജയം
മാസ്റ്റേഴ്സ് ചെസ്: കാൾസന് ജയം ദോഹ: ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം തിരികെയെത്തി ലോകം ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ. രണ്ടാം അങ്കത്തിൽ കസാഖ്സ്താന്റെ അലിഷർ സുളിമെനോവിനോട് തോറ്റ കാൾസൻ ഇന്ത്യൻ താരം മുത്തയ്യയെ തോൽപിച്ചാണ് പോയന്റ് പട്ടികയിൽ തിരിച്ചെത്തിയത്. മൂന്നാം റാങ്കുകാരൻ അമേരിക്കയുടെ ഹികാരു നകാമുറ ഉസ്ബകിന്റെ ശംസുദ്ദീൻ വൊകിദോവിനോട് സമനില പാലിച്ചു. അതേസമയം, മൂന്നു കളിയും ജയിച്ച ഇന്ത്യയുടെ അർജുൻ എറിഗൈസി, എസ്.എൽ. നാരായണൻ എന്നിവരാണ് മുൻനിരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.