ലണ്ടൻ മാരത്തൺ പൂർത്തിയാക്കി മടങ്ങുന്നതിനിടെ മത്സരാർഥി മരിച്ചു

ലണ്ടൻ മാരത്തൺ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി മത്സരാർഥി മരിച്ചു. നോട്ടിങ്ഹാംഷയറിലെ ബിംഗാം സ്വദേശിയായ സ്റ്റീവ് ഷാങ്ക്സ് എന്ന 45കാരനാണ് മരിച്ചത്. മാരത്തണിലെ 42.1 കിലോമീറ്റർ ദൂരം രണ്ടു മണിക്കൂറും 53 മിനിറ്റുമെടുത്താണ് ഷാങ്ക്സ് പൂർത്തിയാക്കിയിരുന്നത്. യൂറോപിലെ വിവിധ മത്സരങ്ങളിൽ വർഷങ്ങളായി പ​ങ്കെടുക്കാറുണ്ട്. പ്രാദേശിക ടൂർണമെന്റുകളിൽ ജേതാവാകുകയും ചെയ്തിരുന്നു. മരണ കാരണം അന്വേഷിച്ചുവരികയാണ്.

മത്സരത്തിൽ കെനിയയുടെ കെൽവിൻ കിപ്റ്റം ആണ് പുരുഷ വിഭാഗത്തിൽ ജേതാവ്. രണ്ടു മണിക്കൂർ ഒരു മിനിറ്റിലായിരുന്നു കിപ്റ്റം പൂർത്തിയാക്കിയത്. വനിതകളിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ഡച്ച് താരം സിഫാൻ ഹസനും ജേതാവായി. മൊത്തം 48,000 പേർ നിശ്ചിത ദൂരം പൂർത്തിയാക്കി. 90കാരനായ ഡേവിഡ് പിക്സ്‍ലി ആണ് ഇത്തവണ മത്സരത്തിൽ പ​ങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി.

Tags:    
News Summary - London Marathon runner dies on way home from race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.