കാൽമുട്ടിന് പരിക്ക്; മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ​ഒളിമ്പിക്സിനില്ല

പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ ഒളിമ്പിക്സിൽനിന്ന് പുറത്ത്. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിന് പര​ിക്കേറ്റെന്നും തുടർന്ന് നടത്തിയ പരിശോധനകളിൽ ശസ്ത്രക്രിയ വേണമെന്ന് ബോധ്യമായതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ എന്തിന് വേണ്ടിയാണോ കാത്തിരുന്നത് അതിൽനിന്ന് പുറത്താവുകയാണെന്നും പാരിസ് ഒളിമ്പിക്സ് സ്വപ്നം അവസാനിച്ചെന്നും ​താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ജീ​വി​തം വി​ചി​ത്ര​മാ​യ തി​ര​ക്ക​ഥ​ക​ൾ എ​ഴു​തു​ക​യാ​ണ്. തി​രി​ച്ച​ടി​ക​ൾ സ്വീ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കും. ഇ​നി തി​രി​ച്ചു​വ​ര​വി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്. ഇ​വ​യെ​ല്ലാം ത​ര​ണം ചെ​യ്യു​മെ​ന്നും ശ്രീ​ശ​ങ്ക​ർ പ​റ​ഞ്ഞു. കാ​യി​ക പ്രേ​മി​ക​ളു​ടെ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വും പോ​സി​റ്റി​വ് എ​ന​ർ​ജി​യും തേ​ടു​ന്നു​വെ​ന്നും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

2023 ജൂലൈയിൽ ബാങ്കോങ്ങിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒളിമ്പിക്സിന് യോഗ്യത നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ദൂരം താണ്ടി അന്ന് വെള്ളി മെഡൽ സ്വന്തമാക്കുകയും ചെയ്തു. മറ്റൊരു ലോങ് ജമ്പ് താരം ജെസ്വിൻ ആൽഡ്രിന് ഒളിമ്പിക്സ് യോഗ്യത ദൂരം പിന്നിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പാരിസിന് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‍ലറ്റായിരുന്നു ശ്രീശങ്കർ. ലോക റാങ്കിങ്ങില്‍ ഏഴാംസ്ഥാനത്തുള്ള താരം ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയായിരുന്നു. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ലോങ്ജമ്പിൽ മൂന്നാം സ്ഥാനം നേടിയ ശ്രീശങ്കർ, മീറ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായിരുന്നു. ഏ​ഷ്യ​ൻ ഗെ​യിം​സി​ലും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലും വെ​ള്ളിയും നേ​ടി​യി​രു​ന്നു. ഷാ​ങ്ഹാ​യ്, ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗു​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​ശ​ങ്ക​റി​ന് പ​രി​ക്ക് വി​ന​യാ​കു​ന്ന​ത്.

Tags:    
News Summary - Knee injury; Malayali long jumper Sreeshankar is not in the Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.