ദേശീയ ജൂനിയർ നെറ്റ്ബാൾ: കേരള പെൺകുട്ടികൾക്ക് കിരീടം
പെരിന്തൽമണ്ണ: കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സമാപിച്ച 35ാമത് ദേശീയ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് കിരീടം. ഫൈനലിൽ 27-23ന് കർണാടകയെ പരാജയപ്പെടുത്തിയാണ് നേട്ടം. ആദ്യമായാണ് നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ (പെൺ) കേരളം ദേശീയ കിരീടം നേടുന്നത്.
ദക്ഷിണമേഖല നീന്തൽ: കർണാടക ചാമ്പ്യന്മാർ
തിരുവനന്തപുരം: 33ാമത് ദക്ഷിണമേഖല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കർണാടക ചാമ്പ്യന്മാർ. പിരപ്പൻകോട് ഡോ. ബി.ആർ. അംബേദ്കർ അക്വാട്ടിക് ക്ലോംപ്ലക്സിൽ മൂന്നുദിനം നീണ്ട ചാമ്പ്യൻഷിപ്പിൽ 1047 പോയന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ കിരീടം നിലനിർത്തിയത്. 617 പോയന്റുമായി തമിഴ്നാട് റണ്ണറപ്പുകളായി. മൂന്നാംസ്ഥാനത്തെത്തിയ കേരളത്തിന് 472 പോയന്റാണ് നേടാനായത്. തെലങ്കാന -294, ആന്ധ്രപ്രദേശ് - 204, പുതുച്ചേരി -27 പോയന്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.