ബാകു: ഇന്ത്യൻ വനിതാ ഷൂട്ടർ റിഥം സാങ്വാന് ലോക റെക്കോഡ്. അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നടക്കുന്ന റൈഫിൾ/പിസ്റ്റർ ലോകകപ്പിലാണ് 29കാരി ലോക റെക്കോഡ് കുറിച്ചത്. 25 മീ. പിസ്റ്റൾ വിഭാഗം യോഗ്യത റൗണ്ടിലായിരുന്നു റിഥത്തിന്റെ ലോക റെക്കോഡ് പ്രകടനം. 1994ൽ ബൾഗേറിയയുടെ ഡിയാന ഇയോർഗോവ കുറിച്ച 594 പോയന്റിന്റെ റെക്കോഡാണ് 595 പോയൻറ് നേടിയ റിഥം മറികടന്നത്.
എന്നാൽ, ഫൈനലിൽ മോശം പ്രകടനം കാഴ്ചവെച്ച റിഥത്തിന് മെഡൽ നേടാനായില്ല. ഫൈനലിൽ മാറ്റുരച്ച എട്ടുപേരിൽ ആദ്യം പുറത്തായത് റിഥമായിരുന്നു. നേരത്തേ, 10 മീ. എയർ പിസ്റ്റൾ വിഭാഗത്തിൽ റിഥം വെങ്കലം കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.