മികച്ച താരങ്ങൾ, ഗോൾ കീപ്പർമാർ, പരിശീലകർ; ലോക ഹോക്കി അവാർഡിൽ എല്ലാം പൊന്നാക്കി ഇന്ത്യ

ന്യൂഡൽഹി: ലോക ഹോക്കി ഫെഡറേഷന്‍റെ ഈ വർഷത്തെ അവാർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ. മലയാളി താരം പി.ആർ ശ്രീജേഷ്​ അടക്കം ഇന്ത്യൻ ടീമിലെ ആറു പേർക്കാണ്​​ മികവിനുള്ള അംഗീകാരം നേടി എത്തിയത്​. ഇതാദ്യമായാണ്​ ഇന്ത്യ സമർപ്പിച്ച നോമിനികളെല്ലാം അവാർഡ്​ സ്വന്തമാക്കിയത്​.

ഇന്ത്യയുടെ ഡ്രാഗ് ഫ്ലിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോൾ, ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പറായും വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു. പരിശീലകര്‍ക്കുള്ള പുരസ്‌കാരവും പുറത്തുപോയില്ല. ​ഒളിമ്പിക്​സിൽ ഇന്ത്യൻ ടീമുകളെ മികച്ച നിലയിലേക്ക്​ പിടിച്ചുയർത്തിയ കോച്ചുമാരായ ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) മികച്ച പുരുഷ -വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്‍മാരും പരിശീലകരും കളിക്കാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

Tags:    
News Summary - From PR Sreejesh to Savita Punia: Indian hockey touch new high, all nominations get top FIH awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.