Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ: രാംകുമാർ സഖ്യം രണ്ടാം റൗണ്ടിൽ
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസ് പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-അമേരിക്കയുടെ ഹണ്ടർ റീസ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
ജർമൻ താരങ്ങളായ ഡാനിയേൽ ഓൾട്ട്മെയറെയും ഓസ്കാർ ഒട്ടെയെയുമാണ് തോൽപിച്ചത്. സ്കോർ: 7-6(4), 6-3. വനിത സിംഗിൾസിൽ ബെലറൂസ് സൂപ്പർ താരം വിക്ടോറിയ അസരെങ്ക മൂന്നാം റൗണ്ടിൽ കടന്നു. ബ്രിട്ടീഷ് താരം എമ്മ റാഡുകാനു ബെലറൂസിന്റെ അലക്സാൻഡ്ര സസ്നോവിചിനോട് തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.