Posted On
date_range Updated On
date_range യു.എസ് ഓപണിൽ കൗമാര ഫൈനൽ
ന്യൂയോർക്: യു.എസ് ഓപൺ വനിതകളിൽ സീഡില്ലാ താരങ്ങളുടെ കൗമാര ഫൈനൽ. 18 വയസ്സുകാരായ ബ്രിട്ടനെർ എമ്മ റാഡുകാനുവും കാനഡയുടെ ലൈല ഫെർണാണ്ടസുമാണ് ഞായറാഴ്ച പുലർെച്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക.
ലോക 73ാം റാങ്കുകാരിയായ ലൈല സെമിയിൽ രണ്ടാം സീഡ് ബലറൂസിെൻറ അറീന സബലേകയെയും (7-6, 4-6, 6-4) 150ാം റാങ്കുകാരിയായ റാഡുകാനു 17ാം സീഡ് ഗ്രീസിെൻറ മരിയ സക്കാരിയെയും (6-1, 6-4) ആണ് തോൽപിച്ചത്.
പുരുഷ സെമിയിൽ ഇന്ന് ടോപ് സീഡ് നൊവാക് ദ്യോകോവിച് നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെയും രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് 12ാം സീഡ് ഫെലിക്സ് അലിയസ്സിമെയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.