ജിനോ മേഡർ
Posted On
date_range Updated On
date_range ടൂർ ഡി സ്വിസിനിടെ അപകടം: സൈക്ലിങ് താരത്തിന് ദാരുണാന്ത്യം
ലണ്ടൻ: ടൂർ ഡി സ്വിസ് സൈക്ലിങ് ടൂർണമെന്റിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പ്രമുഖ താരം ജിനോ മേഡർക്ക് ദാരുണാന്ത്യം. മത്സരത്തിന്റെ അഞ്ചാം ഘട്ടത്തിൽ അതിവേഗത്തിൽ അൽബുല ചുരമിറങ്ങുന്നതിനിടെയാണ് 21കാരനായ അമേരിക്കൻ താരം മാഗ്നസ് ഷെഫീൽഡുമായി കൂട്ടിയിടിച്ചത്.
90 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നു ഇരു സൈക്കിളുകളും. ഇടിയിൽ തെറിച്ച് താഴെ കുഴിയിൽ വീണ് അബോധാവസ്ഥയിലായ താരത്തെ രക്ഷാപ്രവർത്തകരെത്തി അടിയന്തര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേതുടർന്ന്, വെള്ളിയാഴ്ച നടക്കേണ്ട ആറാം ഘട്ടം നിർത്തിവെച്ചു. 2019ൽ പ്രഫഷനൽ സൈക്ലിങ്ങിലെത്തിയ താരം രണ്ടു വർഷം മുമ്പാണ് പ്രമുഖ ടീമായ ബഹ്റൈൻ വിക്ടോറിയസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.