പു​രു​ഷ ബാ​ഡ്മി​ന്റ​ൺ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ ടീം

ബാ​ഡ്മി​ന്റ​ൺ; പു​രു​ഷ ടീ​മി​ന് 'വെ​ങ്ക​ല മ​ട​ക്കം'; സെ​മി​യി​ൽ ചൈ​ന​യോ​ട് തോ​റ്റു

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന്റെ പോ​രാ​ട്ടം സെ​മി​ഫൈ​ന​ലി​ൽ അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചൈ​ന​യോ​ട് സെ​മി​യി​ൽ 1-3ന് ​മു​ട്ടു​മ​ട​ക്കി​യ​തോ​ടെ ഇ​വ​ർ​ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ൽ ചൈ​ന​യോ​ട് തോ​റ്റ് വെ​ള്ളി നേ​ടി​യി​രു​ന്നു. നാ​ല് പ​തി​റ്റാ​ണ്ടി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ പു​രു​ഷ ബാ​ഡ്മി​ന്റ​ൺ ടീ​മി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ട് ഏ​ഷ്യാ​ഡു​ക​ളി​ൽ മെ​ഡ​ൽ കി​ട്ടു​ന്ന​ത്.

സിം​ഗി​ൾ​സി​ൽ ല​ക്ഷ്യ സെ​ന്നി​നെ തോ​ൽ​പി​ച്ച് (16-21, 18-21) ഷി ​യു​ക്വി ചൈ​നീ​സ് ആ​ധി​പ​ത്യ​ത്തി​ന് തു​ട​ക്ക​മി​ട്ടു. തു​ട​ർ​ന്ന് ഡ​ബി​ൾ​സി​ൽ സാ​ത്വി​ക്സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ലി​യാ​ങ് വെ​യ്കെ​ങ്-​വാ​ങ് ചാ​ങ് ജോ​ടി​യെ 21-11, 22-20ന് ​തോ​ൽ​പി​ച്ച​തോ​ടെ ഇ​ന്ത്യ ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ, സിം​ഗി​ൾ​സി​ൽ ആ​യു​ഷ് ഷെ​ട്ടി​യെ 19-21, 13-21ന് ​ലി ഷി ​ഫെ​ങ്ങും ഡ​ബി​ൾ​സി​ൽ 2ഹ​രി​ഹ​ര​ൻ അം​ശ ക​രു​ണ​ൻ-​മ​ല​യാ​ളി എം.​ആ​ർ. അ​ർ​ജു​ൻ കൂ​ട്ടു​കെ​ട്ടി​നെ 16-21, 2-17, 9-21ന് ​ഹെ ജി ​ടി​ങ്-​ലി​യു യി ​സ​ഖ്യ​വും തോ​ൽ​പി​ച്ച​തോ​ടെ ക​ഥ ക​ഴി​ഞ്ഞു.

Tags:    
News Summary - Asian Games: Indian Men's Badminton Team Settles for Bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.