ഒളിമ്പിക്​സ്​ കഴിഞ്ഞ്​ മടങ്ങിയെത്തിയ​പ്പോൾ അറിഞ്ഞത്​ സഹോദരിയുടെ മരണവാർത്ത; പൊട്ടിക്കരഞ്ഞ് ധനലക്ഷ്​മി

ഗുണ്ടൂർ: ടോക്യോ ഒളിമ്പിക്​സ്​ കഴിഞ്ഞ്​ നാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ അത്​ലറ്റിക്​സ്​ ടീമംഗം ധനലക്ഷ്​മി ശേഖർ അറിഞ്ഞത്​ സഹോദരിയുടെ മരണവാർത്ത. തമിഴ്​നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽവെച്ച്​ സഹോദരി ഗായത്രിയുടെ മരണവാർത്ത അറിഞ്ഞയുടൻ സകല നിയന്ത്രണവും വിട്ട്​ പൊട്ടിക്കരഞ്ഞ ധനലക്ഷ്​മിയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വീട്ടുകാരും വിഷമിച്ചു.

4x400 മീറ്റർ മിക്​സഡ്​ റിലേ ടീമിൽ റിസർവ്​ അംഗമായിരുന്നു ധനലക്ഷ്​മി (22). താരം ഒളിമ്പിക്​സിൽ പ​ങ്കെടുക്കാൻ ടോക്യോയിൽ ആയിരുന്ന സമയത്താണ്​ അസുഖം ബാധിച്ച്​ സഹോദരി മരിച്ചത്​. ധനലക്ഷ്​മിയുടെ പ്രകടനത്തെ ബാധിക്കുമെന്നതിനാൽ വീട്ടുകാർ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ടീമംഗമായ സ്​പ്രിന്‍റർ ശുഭ വെങ്കട്ടരാമനൊപ്പം വിമാനത്താവളത്തിൽ ഇറങ്ങിയ ധനലക്ഷ്​മി അമ്മക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സഹോദരിയെ കാണാഞ്ഞതിനെ തുടർന്ന്​ തിരക്കുകയായിരുന്നു. അപ്പോഴാണ്​ ജൂലൈ 12ന്​ ഗായത്രി മരിച്ച വിവരം അറിയുന്നത്​. 14–ാം വയസ്സിൽ പിതാവിനെ നഷ്​ടപ്പെട്ട ധനലക്ഷ്​മിയെ അമ്മ ഉഷയും ഗായത്രിയടക്കമുള്ള സഹോദരിമാരുമാണ്​ പ്രോത്സാഹനം നൽകി കായികമേഖലയിൽ ഉയരങ്ങളിലെത്തിച്ചത്​. മറ്റേ സഹോദരി എഴുമാസം മുമ്പാണ്​ അസുഖം ബാധിച്ച്​ മരിച്ചത്​.

പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പോർട്​സിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 200 മീറ്ററിൽ 'പയ്യോളി എക്​സ്​പ്രസ്'​ പി.ടി. ഉഷയുടെ 23 വർഷം പഴക്കമുള്ള റെക്കോഡ്​ (23.30 സെക്കൻറ്​) തകർത്ത്​​ (23.26 സെക്കന്‍റ്​) 'ഗുണ്ടൂർ എക്​സ്​പ്രസ്​' ധനലക്ഷ്​മി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 100 മീറ്ററിൽ മുൻനിര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമ ദാസിനെയും തോൽപ്പിച്ചതോടെ (11.39 സെക്കന്‍റ്​) ഒളിമ്പിക്​സ്​ ടീമിൽ ഇടംപിടിക്കുകയായിരുന്നു. 

Tags:    
News Summary - Olympian Dhanalakshmi Sekar breaks down after knowing about her sister's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.