Posted On
date_range Updated On
date_range വനിത ലോക ബോക്സിങ്; മെഡലുറപ്പാക്കി നിഖാത്, ലവ് ലിന, നീതു, സവീതി സെമിയിൽ
ന്യൂഡൽഹി: വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡലുകൾ ഉറപ്പാക്കി നിഖാത് സരീൻ, ലവ് ലിന ബൊർഗോഹെയ്ൻ, നീതു ഗാംഘസ്, സവീതി ബൂറ എന്നിവർ സെമി ഫൈനലിൽ പ്രവേശിച്ചു. 50 കിലോഗ്രാം ഇനത്തിൽ തായ് ലൻഡിന്റെ ചുതാമട് റക്സടിനെയാണ് നിഖാത് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്.
75 കിലോയിൽ ലവ് ലിന മൊസാംബിക്കിന്റെ അഡോസിൻഡ റാഡി ഗ്രമാനെയെയും 48 കിലോയിൽ നീതു ജപ്പാന്റെ മഡോക വാഡയെയും 81 കിലോയിൽ സവീതി ബെലറൂസിന്റെ വിക്ടോറിയ കെബികാവയെയും വീഴ്ത്തി. അതേസമയം, 52 കിലോയിൽ ഇന്ത്യയുടെ സാക്ഷി ചൗധരി ചൈനയുടെ വു ലുവിനോടും 57ൽ മോനിഷ മൗൺ ഫ്രാൻസിന്റെ അമീന സിദാനിയോടും 60 കിലോയിൽ ജാസ്മിൻ ലംബോറിയ കൊളംബിയയുടെ പാവോല വാൽഡെസിനോടും 81+ കിലോയിൽ നുപുർ ഷെയോറോണ കസാഖ്സ്താന്റെ ലസാത് കുങയ് ബയൈവയോടും ക്വാർട്ടറിൽ തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.