ടെക്ബാളിൽ ഇന്ത്യക്കായി മത്സരിക്കുന്ന അനസ് ബേഗ്, ക്വിംസി ഡിസൂസ, ഡെക്ലാൻ
ഗോൺസാൽവസ് എന്നിവർ ഒഫീഷ്യൽസിനൊപ്പം
ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം; ടെക്ബാൾ ടീം ഇറങ്ങുന്നു
നാഗോയ: ഏഷ്യൻ ഗെയിംസ് ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ചയാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാവും. ഏഷ്യാഡ് ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ടെക്ബാളിന്റെ പ്രാഥമിക റൗണ്ട് ഇന്ന് നടക്കും. പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, വനിത സിംഗിൾസ് വിഭാഗങ്ങളിലാണ് ഇന്ത്യൻ സഖ്യങ്ങൾ കോർട്ടിലിറങ്ങുന്നത്. അനസ് ബേഗ്, ഡെക്ലാൻ ഗോൺസാൽവസ്,
ക്വിംസി ഡിസൂസ എന്നീ പ്രമുഖർ മത്സരിക്കുന്നുണ്ട്. നാഗോയ സിറ്റി ഹിഗാഷി സ്പോർട്സ് സെന്ററാണ് വേദി. വെള്ളിയാഴ്ച വനിത ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ ഇന്ത്യ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.