ഏ​ഷ്യ​ൻ ഗെ‍യിം​സ് ദീ​പ​ശി​ഖ പ്ര​യാ​ണം ജ​പ്പാ​നി​ലെ ഗാ​മ​ഗോ​രി ന​ഗ​ര​ത്തി​ൽ

കൊ​ന്നി​ചി​വ നി​ഹോ​ൺ; ഹ​ലോ ജ​പ്പാ​ൻ

നാ​ഗോ​യ (ജ​പ്പാ​ൻ): വ​ൻ​ക​ര​യു​ടെ കാ​യി​ക മാ​മാ​ങ്ക​ത്തി​ന്റെ 20ാം പ​തി​പ്പി​ന് ജ​പ്പാ​നി​ലെ ഐ​ച്ചി പ്രി​ഫെ​ക്ച​റും നാ​ഗോ​യ ന​ഗ​ര​വും ഒ​രു​ങ്ങി. ചി​ല മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ​നി​യാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം. ഐ​ച്ചി-​നാ​ഗോ​യ കൂ​ടാ​തെ ടോ​ക്യോ, ഒ​സാ​ക്ക തു​ട​ങ്ങി​യ ചി​ല അ​യ​ൽ ന​ഗ​ര​ങ്ങ​ളും ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ സ​ഹ​വേ​ദി​ക​ളാ​ണ്. 43 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 469 മെ​ഡ​ൽ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​ൾ ഏ​റ​ക്കു​റെ ജ​പ്പാ​നി​ലെ​ത്തി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ർ​ശ​ന പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ

ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും ഡെ​പ്യൂ​ട്ടി ചീ​ഫ് ഡി ​മി​ഷ​ൻ അ​ച​ന്ത ശ​ര​ത് ക​മ​ലും ചേ​ർ​ന്നാ​ണ് അ​ത്‍ല​റ്റു​ക​ൾ​ക്ക് ജ​പ്പാ​നി​ലെ സാ​മൂ​ഹി​ക നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ശ​ബ്ദ നി​യ​ന്ത്ര​ണം, പൊ​തു പെ​രു​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം. ജ​പ്പാ​നി​ൽ പൊ​തു ഡ​സ്റ്റ്ബി​ന്നു​ക​ൾ കു​റ​വാ​യ​തി​നാ​ൽ, സ്വ​ന്ത​മാ​യി ട്രാ​ഷ് ബാ​ഗു​ക​ൾ ക​രു​താ​നും മാ​ലി​ന്യ​ങ്ങ​ൾ പി​ന്നീ​ട് കൃ​ത്യ​മാ​യി സം​സ്ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് ജ​പ്പാ​നി​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്നു. ഫോ​ണു​ക​ൾ സൈ​ല​ന്റ് മോ​ഡി​ൽ സൂ​ക്ഷി​ക്കു​ക​യും ഇ​യ​ർ​ഫോ​ണു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണ​മെ​ന്ന് താ​ര​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൃ​ത്യ​മാ​യി ക്യൂ ​പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​പ​രി​ചി​ത​രെ കെ​ട്ടി​പ്പി​ടി​ക്കു​ക​യോ സ്പ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​തി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. വീ​ടു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ചി​ല താ​മ​സ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ പു​റ​ത്തു​പ​യോ​ഗി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ മാ​റ്റി​വെ​ച്ച് ഇ​ൻ​ഡോ​ർ സ്ലി​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ജ​പ്പാ​നി​ലെ റ​സ്റ്റാ​റ​ന്റു​ക​ളി​ൽ ടി​പ്പ് ന​ൽ​കു​ന്ന പ​തി​വി​ല്ലെ​ന്നും താ​ര​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ല്ലു​ക​ടി നേ​രി​ട്ട് താ​ര​ങ്ങ​ൾ

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ നാ​ഗോ​യ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും, ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​ടു​ത്ത ലോ​ജി​സ്റ്റി​ക്സ് ബു​ദ്ധി​മു​ട്ടു​ക​ളും അ​സൗ​ക​ര്യ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ ഒ​രു ‘ഗെ​യിം​സ് വി​ല്ലേ​ജ്’ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ഡം​ബ​ര ക​പ്പ​ൽ, ഷി​പ്പി​ങ് ക​ണ്ടെ​യ്ന​റു​ക​ൾ, വി​വി​ധ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ​യി​ലാ​യാ​ണ് അ​ത്‌​ല​റ്റു​ക​ളു​ടെ താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ലി​യ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് അ​ത്‌​ല​റ്റു​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. 12 മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട യാ​ത്ര​ക്കു ശേ​ഷം എ​ത്തി​യ മ​റ്റ് ചി​ല ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ക​പ്പ​ലി​ൽ മു​റി ല​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്.

താ​മ​സം, കാ​ലാ​വ​സ്ഥ, ദൂ​രം വെ​ല്ലു​വി​ളി

‘‘ക​ണ്ട​യ്ന​റു​ക​ളി​ലും ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലും താ​മ​സി​ക്കു​ന്ന എ​ല്ലാ അ​ത്‌​ല​റ്റു​ക​ളോ​ടും അ​വി​ടെ സ്ഥ​ല​പ​രി​മി​തി ഉ​ണ്ടാ​കു​മെ​ന്ന് ഞ​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു, പ​ട്യാ​ല തു​ട​ങ്ങി​യ ദേ​ശീ​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ചി​ല ക​ണ്ടെ​യ്ന​ർ മാ​തൃ​ക​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. അ​ത്‌​ല​റ്റു​ക​ൾ​ക്ക് അ​വി​ടെ ചെ​ന്ന​പ്പോ​ൾ പെ​ട്ടെ​ന്നൊ​രു ബു​ദ്ധി​മു​ട്ട് തോ​ന്നാ​തി​രി​ക്കാ​ൻ ഞ​ങ്ങ​ൾ അ​വ​രെ ആ ​ക​ണ്ടെ​യ്ന​റു​ക​ളി​ൽ ഉ​റ​ങ്ങാ​ൻ വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു’’-​ശ​ര​ത് പ​റ​ഞ്ഞു. ‘‘ഏ​റ്റ​വും വ​ലി​യ മാ​റ്റം കാ​ലാ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 40 ഡി​ഗ്രി ചൂ​ടും തെ​ളി​ഞ്ഞ ആ​കാ​ശ​വു​മാ​യി​രു​ന്നു. ത​ണു​പ്പു​കാ​ല​ത്തെ വ​സ്ത്ര​ങ്ങ​ളൊ​ന്നും ഒ​ട്ടും ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ഞാ​ൻ അ​ന്ന് ക​രു​തി​യ​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ടൈ​ഫൂ​ണു​ക​ൾ (ചു​ഴ​ലി​ക്കാ​റ്റു​ക​ൾ) ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഇ​വി​ടെ ഇ​പ്പോ​ഴും മേ​ഘാ​വൃ​ത​മാ​ണ്, കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യി. എ​ന്നാ​ൽ, ഇ​പ്പോ​ൾ റോ​ഡു​ക​ളെ​ല്ലാം തി​ക​ച്ചും സ​ജ്ജ​മാ​ണ്.’’-​അ​ദ്ദേ​ഹം തു​ട​ർ​ന്നു. ചൈ​ന​യി​ലെ ഹാ​ങ്‌​ചൗ​വി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ ഗെ​യിം​സി​നേ​ക്കാ​ൾ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്ന് ശ​ര​ത് സ​മ്മ​തി​ക്കു​ന്നു. ‘‘ഹാ​ങ്‌​ചൗ​വി​ൽ ഗെ​യിം​സ് ഏ​താ​ണ്ട് ഒ​രേ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, നാ​ഗോ​യ​യി​ൽ ഇ​ത് വ​ള​രെ വ​ലി​യൊ​രു പ്ര​ദേ​ശ​ത്താ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു എ​ന്ന​താ​ണ് വ്യ​ത്യാ​സം. ഇ​ത് ഡ​ൽ​ഹി​യു​ടെ നാ​ഷ​ന​ൽ കാ​പി​റ്റ​ൽ റീ​ജ്യ​നി​ൽ ഗെ​യിം​സ് ന​ട​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. അ​താ​യ​ത് ചി​ല മ​ത്സ​ര​ങ്ങ​ൾ ഗാ​സി​യാ​ബാ​ദി​ലും, ചി​ല​ത് ഗു​ഡ്ഗാ​വി​ലും, ചി​ല​ത് നോ​യി​ഡ​യി​ലും, ചി​ല​ത് മീ​റ​റ്റി​ലും ന​ട​ക്കും, ഒ​പ്പം കു​റേ കാ​ര്യ​ങ്ങ​ൾ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലും ന​ട​ക്കും’’-​അ​ദ്ദേ​ഹം പ​റ​യു​ന്നു.

Tags:    
News Summary - Nagoya Asian Games: Strict Code of Conduct and Logistical Challenges for Indian Athletes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.