മുഹമ്മദ് സനാൻ (വലത്തേ അറ്റം) ഉൾപ്പെടെ അവാർഡ് ജേതാക്കൾ
കൊൽക്കത്ത: കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾക്കുള്ള ഇന്ത്യൻ ഫുട്ബാൾ െപ്ലയേഴ്സ് അസോസിയേഷൻ (എഫ്.പി.എ.ഐ) പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച യുവതാരത്തിനുള്ള പുരസ്കാരം മലയാളി താരം സനാൻ മുഹമ്മദ് സ്വന്തമാക്കി. മികച്ച ഇന്ത്യൻ സീനിയർ താരമായി ലാലിയാൻസുവാല ചാങ്തെയെ തിരഞ്ഞെടുപ്പു. മികച്ച വിദേശതാരമായി മോഹൻബഗാന്റെ ബ്രസീൽ താരം മിഗ്വേൽ ഫിഗ്വേരയെയും, വനിതാ താരമായി മനിഷ കല്യാണിനെയും, മികച്ച കോച്ചായി ജാംഷഡ്പൂർ എഫ്.സി പരിശീലകൻ ഓവൻ കോയലിനെയും തിരഞ്ഞെടുത്തു.
കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ മുൻകാല താരങ്ങളുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. എഫ്.പി.എ.ഐ സ്ഥാപക പ്രസിഡന്റ് ബൈച്ചൂങ് ബൂട്ടിയ, മുൻ പ്രസിഡന്റ് റെനഡി സിങ്, നിലവിലെ പ്രസിഡന്റ് മെഹ്റാജുദ്ദീൻ വാദു, ജനറൽ സെക്രട്ടറി അരിന്ദം ഭട്ടാചാര്യ, സുനിൽ ഛേത്രി എന്നിവർ പങ്കെടുത്തു.
മലപ്പുറം സ്വദേശിയാണ് ജാംഷഡ്പൂർ എഫ്.സി താരമായ മുഹമ്മദ് സനാൻ. റിലയൻസ് ഫൗണ്ടേഷനിലൂടെ വളർന്നുവന്ന സനാൻ ഇന്ത്യ അണ്ടർ 23 ടീമിലും, നിലവിൽ ദേശീയ സീനിയർ ടീമിലും അംഗമാണ്. മുൻനിരയിലെ ഭാവിതാരമായാണ് 22 കാരൻ സനാനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.