35 സ്വർണ ഐഫോണുകൾ ഓർഡർ ചെയ്ത് മെസ്സി; ലോകകപ്പ് നേട്ടത്തിൽ ടീമംഗങ്ങൾക്ക് സമ്മാനം
പാരീസ്: ഫിഫ ലോകകപ്പ് വിജയാവേശത്തിലാണ് ഇപ്പോഴും മെസ്സിയും ആരാധകരും. ഫ്രാൻസിനെതിരെ ചരിത്ര വിജയം നേടിയതിന് തന്റെ ടീമിലെ ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങുകയാണ് മെസ്സി.
1,75,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) വിലമതിക്കുന്ന 24 കാരറ്റ് സ്വർണത്തിൽ തീർത്ത ഐഫോണുകളിൽ ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും കൊത്തിവെച്ചിട്ടുണ്ട്. ഇവ ശനിയാഴ്ച പാരിസിലെ മെസ്സിയുടെ താമസ സ്ഥലത്ത് എത്തിച്ചു. ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്.
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി സംസാരിച്ചിരുന്നു. ഈ ചരിത്ര വിജയം ആഘോഷിക്കാൻ എല്ലാ കളിക്കാര്‍ക്കും സ്റ്റാഫിനും എന്തെങ്കിലും പ്രത്യേക സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി മെസ്സി അറിയിച്ചു. ഓരോ കളിക്കാരന്റെയും പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന നിര്‍ദേശം മെസ്സി അംഗീകരിക്കുകയായിരുന്നുവെന്ന് ഐ ഡിസൈന്‍ ഗോള്‍ഡ് വക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.