Posted On
date_range Updated On
date_range പുരുഷ ക്രിക്കറ്റ്; സെമിയിൽ ഇന്ത്യക്ക് എതിരാളി ശ്രീലങ്ക
ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താൻ തയാറെടുക്കുന്ന ഇന്ത്യൻ പുരുഷ ട്വന്റി20 ക്രിക്കറ്റ് ടീമിന് സെമിഫൈനലിൽ എതിരാളി ശ്രീലങ്ക. കനത്ത മഴയെത്തുടർന്ന് ലങ്ക-നേപ്പാൾ ക്വാർട്ടർ ഫൈനലും ഉപേക്ഷിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ദ്വീപുകാരും സെമിയിലെത്തി. നേരത്തേ, ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരവും സമാന കാരണത്താൽ റദ്ദാക്കിയിരുന്നു.
വ്യാഴാഴ്ചയാണ് ഇന്ത്യ-ശ്രീലങ്ക സെമി. ഇതേ ദിവസം നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താനെ ബംഗ്ലാദേശ് നേരിടും. വനിത ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.