വനിത ഹോക്കിയിൽ ഇന്ത്യ-കൊറിയ സെമി ഇന്ന്

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ബുധനാഴ്ച സെമിഫൈനൽ പോരാട്ടം. ദക്ഷിണ കൊറിയയാണ് എതിരാളികൾ. പൂൾ ബി-യിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നത്. ആകെ 66 ഗോളുകൾ അടിച്ചുകൂട്ടിയ ടീം തകർപ്പൻ ഫോമിലാണ്. കൊറിയയാകട്ടെ പൂൾ എ-യിൽ നാല് വിജയങ്ങളോടെ രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിലെത്തി. അന്താരാഷ്ട്ര റാങ്കിങ്ങിൽ ഇന്ത്യ എട്ടാം സ്ഥാനത്തും കൊറിയ 15ാമതുമാണ്.

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിലെ സ്വർണ വരൾച്ചക്ക് അന്ത്യമിടുകയാണ് സലിമ ടെറ്റെ നയിക്കുന്ന സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകൾ സെമിയിൽ പുറത്തായിരുന്നു. ലൂസേഴ്സ് ഫൈനലിൽ ജപ്പാനെ തോൽപിച്ച് വെങ്കലം നേടി. ഇന്ന് മറ്റൊരു സെമിയിൽ ജപ്പാനും ചൈനയും ഏറ്റുമുട്ടും.

Tags:    
News Summary - India-Korea Semi-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.