സ്റ്റാവഞ്ചര്‍ (നോര്‍വേ): നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തി നിലവിലെ ലോകചാമ്പ്യനായ ഡി. ഗുകേഷ്.
ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിലാണ് ഇന്ത്യൻ താരത്തിന്‍റെ ആധികാരിക വിജയം. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ ആദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്. 34കാരനായ നോർവീജിയൻ താരത്തിന്‍റെ പിഴവ് മുതലെടുത്താണ് 19കാരനായ ഗുകേഷ് വിജയം നേടിയത്.
നാല് മണിക്കൂർ നീണ്ട മത്സരത്തിൽ 62 നീക്കങ്ങൾക്കൊടുവിലാണ് കാൾസനെ ഗുകേഷ് തറപറ്റിച്ചത്. തോറ്റതിനു പിന്നാലെ കാൾസൺ ചെസ് ബോർഡ് വെച്ചിരുന്ന മേശയിൽ ആഞ്ഞടിച്ചാണ് തന്‍റെ നിരാശയും രോഷവും പ്രകടിപ്പിച്ചത്. ഹസ്തദാനം നൽകി ഗുകേഷിനെ അഭിനന്ദിച്ചാണ് കാൾസൺ മടങ്ങിയത്. ഇതിന്റെ വിഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
അധികം വൈകാതെ വിഡിയോ വൈറലായി. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശയിൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു. ആദ്യ റൗണ്ടിൽ കാൾസണോട് ഗുകേഷ് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.