Posted On
date_range Updated On
date_range ഇതിഹാസ അമ്പയർ ഡിക്കി ബേർഡിന് വിട
ലണ്ടൻ: താരങ്ങളുടെയും ആരാധകരുടെയും പ്രിയങ്കരനായ അമ്പയറെന്ന് അറിയപ്പെട്ട ഹാരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ബാറ്ററായിരുന്ന അദ്ദേഹം 1973ലാണ് അമ്പയറായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 150ഓളം മത്സരങ്ങൾ നിയന്ത്രിച്ചു. 1996ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടന്ന ടെസ്റ്റായിരുന്നു അവസാന മത്സരം. ഈ കളിയിലാണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായി മാറിയ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.