Posted On
date_range Updated On
date_range ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ലോൺ ബോൾസിൽ സ്വർണം
ബർമിങ്ഹാം: ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. കോമൺവെൽത്ത് ഗെയിംസിൽ ദക്ഷിണാഫ്രിക്കയെ 17-10ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം നേടിയത്.
ലോൺബോൾസിൽ വുമൺസ് ഫോറിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ചൗബേ, പിങ്കി, നയൻമോണി സെയ്ക, രൂപ റാണി ടിർകെ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം നേടിയത്.
ലോൺബോൾസിൽ ഇന്ത്യൻ പുരുഷസംഘം ക്വാർട്ടർ ഫൈനൽ പുറത്തായിരുന്നു. 8-26ന് എന്ന സ്കോറിന് വടക്കൻ അയർലാൻഡിനോടാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.