Posted On
date_range Updated On
date_range കിക്ക്ബോക്സിങ്: മലയാളിക്ക് സ്വർണം
മുംബൈ: ഡൽഹിയിൽ നടന്ന മൂന്നാമത് വാക്കോ അന്തർദേശീയ കിക്ക്ബോക്സിങ് (അണ്ടർ 19) ചാമ്പ്യൻഷിപ്പിൽ മലയാളി താരത്തിന് സ്വർണം. നവിമുംബൈയിലെ ഖാർഘർ, ബാൽഭാരതി വിദ്യാലയത്തിലെ കോമേഴ്സ് വിദ്യാർഥിയായ സ്റ്റാൻലി വർഗീസ് ജയനാണ് നേട്ടം.
വാക്കോ അന്തർദേശീയ കിക്ക്ബോക്സിങ് ടൂർണമെന്റിൽ രണ്ടു വിഭാഗങ്ങളിൽ പങ്കെടുത്ത സ്റ്റാൻലി സ്വർണവും വെങ്കലവും നേടി. ‘ടൈംസ് ഓഫ് ഇന്ത്യ’ മുംബൈ ഡെപ്യൂട്ടി ചീഫ് മാനേജർ (പരസ്യം) ജയൻ വർഗീസിന്റെയും അധ്യാപികയായ ഗിഫ്റ്റി അന്ന ജോബിന്റെയും മകനാണ്. അടൂരാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.